പി പി ചെറിയാൻ
ന്യൂയോർക്ക് : യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി റിപ്പബ്ലിക്കൻ നിയമനിർമാതാവ് ക്ലോഡിയ ടെന്നി നാമനിർദ്ദേശം ചെയ്തു. ഇസ്രയേൽ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ, യുഎഇ എന്നിവിടങ്ങളിൽ സമാധാനവും സഹകരണവും വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്നാണ് ടെന്നി ആവശ്യപ്പെട്ടിരുന്നത്.
1978ലെ ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള സമാധാന ഉടമ്പടിയും 1994-ലെ ഓസ്‌ലോ ഉടമ്പടിയുമായി ടെന്നി മുൻ പ്രസിഡന്‍റിന്‍റെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്തു. ഇവ രണ്ടും സമാധാനത്തിനുള്ള നൊബേൽ സമ്മാന സമിതി അംഗീകരിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു.ഏകദേശം 30 വർഷത്തിനിടെ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പുതിയ സമാധാന ഉടമ്പടികൾ സുഗമമാക്കുന്നതിൽ ഡോണൾഡ് ട്രംപ് പ്രധാന പങ്കുവഹിച്ചു.