ജീമോൻ റാന്നി
ഹൂസ്റ്റൺ : മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബങ്ങളുടെ അമേരിക്കയിലെ 9 – മത് കുടുംബയോഗം മേയ് 25, 26, 27 തീയതികളിൽ ഓസ്റ്റിനിലുള്ള സമ്മർ മിൽ റിട്രീറ്റ് സെന്ററിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.
25 നു ശനിയാഴ്ച മൂന്നു മണിക്ക് ജോൺ തോമസിന്റെ പ്രാർഥനയോടു കൂടി കുടുമബസംഗമം ആരംഭിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജോൺ എബ്രഹാം സ്വാഗതമാശംസിച്ചു. മൂത്ത സഹോദരൻ ജോൺ മാത്യുവിന്റെ നിര്യാണത്തിൽ അനുശോചനവും അനുസ്മരണവും രേഖപ്പെടുത്തി.