വാഷിങ്ടൺ: ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ (90) വാഷിങ്ടണിൽ വിമാനാപകടത്തിൽ മരിച്ചു. ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളിൽ ഒരാളുമാണ്. അദ്ദേഹത്തിന്റെ മകൻ ഗ്രിഗറി ആൻഡേഴ്‌സാണ് മരണവിവരം പങ്കുവെച്ചിരിക്കുന്നത്.
വാഷിങ്ടണിലെ സാൻ ജുവാൻ ദ്വീപിൽ വെച്ചായിരുന്നു അപകടം.
ദ്വീപിന്റെ തീരത്ത് വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് സാൻ ജുവാൻ കൗണ്ടി പോലീസ് അറിയിച്ചു. ഒരു പഴയ മോഡൽ വിമാനത്തിലായിരുന്നു വില്യമിന്റെ യാത്ര. മുങ്ങൽ വിദഗ്ദർ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയിട്ടാണ് മൃതദേഹം കണ്ടെത്താനായത്.