Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസി മലയാളി ഫോറം പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം സിജിൽ പാലക്കലോടിനും ഡോ. കലാ ഷാഹിക്കും

പ്രവാസി മലയാളി ഫോറം പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം സിജിൽ പാലക്കലോടിനും ഡോ. കലാ ഷാഹിക്കും

തിരുവനന്തപുരം: പ്രവാസി മലയാളി ഫോറത്തിന്റെ പ്രവാസി ശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങി സിജിൽ പാലക്കലോടിയും ഡോ. കലാ ഷാഹിയും. ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന ആഗോള പ്രവാസി നേതൃ സംഗമത്തോട് അനുബന്ധിച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. പതിറ്റാണ്ടുകളായി വിവിധ പ്രവാസി മലയാളി സംഘടനകളുടെ നേതൃതലത്ത് പ്രവർത്തിക്കുന്ന സിജിലും ഡോ.കലയും സാമൂഹ്യ – സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ്. മികച്ച സംഘാടക മികവും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഫോമയുടെ റീജണൽ ചെയർമാൻ സിജിൽ പാലക്കലോടിയെയും ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹിയെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

ഫോമയുടെ പ്രാരംഭകാലം മുതല്‍ സജീവസാന്നിധ്യമായി നില്‍ക്കുന്ന സിജില്‍ വിവിധ ഫോമ കണ്‍വെന്‍ഷനുകളില്‍ കോര്‍ഡിനേറ്റര്‍, ഇപ്പോഴത്തെ വെസ്‌റ്റേണ്‍ റീജിയന്‍ ബിസിനസ് ഫോറം ചെയര്‍, ഫോമയുടെ വിവിധ പരിപാടികളുടെ സ്‌പോണ്‍സര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ച സിജിൽ, ഫോമയുടെ വളര്‍ച്ചയില്‍ നിർണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ്. കത്തോലിക്കാ കോൺഗ്രസിന്റെ പ്രസിഡന്റ് കൂടിയാണ് സിജിൽ.

നിലവിൽ ഫൊക്കാന സെക്രട്ടറിയായ ഡോ.കല മികച്ച സംഘാടകയും കലാകാരിയുമാണ്. ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടേറ്റുള്ള കല, അമേരിക്കയിലെ Urgent care system എന്ന സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടറാണ്. പ്രവാസി രംഗത്തെ സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരം പ്രിൻസ് പള്ളിക്കുന്നേലും പോൾ ടി ജോസഫും ഏറ്റുവാങ്ങി.

ഇതോടൊപ്പം പ്രവാസി മലയാളി ഫോറത്തിന്റെ മാധ്യമ പുരസ്കാര വിതരണവും നടന്നു. മികച്ച വാർത്ത അവതാരകൻ അഭിലാഷ് മോഹൻ (മാതൃഭൂമി ന്യൂസ്), മികച്ച വാർത്ത അവതാരക – നിമ്മി മരിയ ജോസ് (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച റിപ്പോർട്ടർ – സനകൻ വേണുഗോപാൽ (മനോരമ ന്യൂസ്), മികച്ച ക്രൈം ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ – ടോം കുര്യാക്കോസ് (ന്യൂസ് 18), മികച്ച പ്രവാസികാര്യ പരിപാടി – ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്‌ – അമേരിക്കൻ ഡയലോഗ്), മികച്ച പ്രവാസികാര്യ റിപ്പോർട്ടർ – എസ്.ശ്രീകുമാർ (ആനന്ദ് ടിവി – ലണ്ടൻ) എന്നിവർക്കായിരുന്നു പുരസ്കാരം. ചടങ്ങിൽ ഗ്ലോബൽ മീറ്റ് ചെയർമാൻ നസീർ സലാം, കൺവീനർ സുനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments