പി പി ചെറിയാൻ
സൗത്ത് കാരോലൈന : സൗത്ത് കാരോലിനയില്‍ 2023 ഓഗസ്റ്റിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്ന ഗർഭഛിദ്രം നിയമത്തെത്തുടർന്ന് ഗർഭച്ഛിദ്രം 80 ശതമാനം കുറഞ്ഞതായി സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടികാണിക്കുന്നു.
ആറാഴ്ചത്തെ ഗർഭകാലത്തിനു ശേഷമുള്ള അബോർഷൻ പുതിയ നിയമത്തിലൂടെ നിയന്ത്രിക്കുന്നു. ബലാത്സംഗം, ഭ്രൂണത്തിന് വളർച്ചക്കുറവ് അല്ലെങ്കിൽ അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിൽ മാത്രമേ നിയമപ്രകാരം അബോർഷൻ അനുവദനീയമായിട്ടുള്ളു.