പി പി ചെറിയാൻ
ഓക്‌ലൻഡ് : ഫെഡറൽ ഏജൻ്റുമാർ വ്യാഴാഴ്ച രാവിലെ ഓക്‌ലൻഡ് മേയർ ഷെങ് താവോയുടെ വീട്ടിൽ റെയ്ഡ് നടത്തിയതായി നീതിന്യായ വകുപ്പ് സാക്ഷികളും വ്യക്തമാക്കി. രാവിലെ 6 മണിയോടെ എഫ്‌ബിഐ ഏജൻ്റുമാർ മേയറുടെ വീട്ടിലെത്തി. താവോയെ ഏജൻ്റുമാർ വീട്ടിൽ നിന്ന് പുറത്താക്കിയാണ് റെയ്ഡ് നടത്തിയത്.
എഫ്ബിഐയുടെ സാൻ ഫ്രാൻസിസ്കോ ഓഫിസിലെ വക്താവ് കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. രാവിലെ 9.30 വരെ താവോയുടെ വീട്ടിൽ എഫ്ബിഐ ഏജന്റുമാർ ഉണ്ടായിരുന്നു. എന്താണ് റെയ്ഡിന് കാരണമെന്ന് വ്യക്തമല്ല. ഏജൻ്റുമാർ താവോയുടെ വീട്ടിൽ ഉണ്ടെന്ന് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു.