പി പി ചെറിയാൻ
ന്യൂയോർക്ക് : മുൻ സി എൻ എൻ അവതാരകൻ ജോൺ അവ്ലോൺ ചൊവ്വാഴ്ച ഡമോക്രാറ്റിക് പ്രൈമറിയിൽ ലോങ് ഐലൻഡിൽ നിന്നും വിജയിച്ചു. രസതന്ത്രജ്ഞനും പ്രഫസറുമായ നാൻസി ഗൊറോഫിനെയാണ് അവ്ലോൺ പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പ്രതിനിധി നിക്ക് ലലോട്ടയെ നേരിടാൻ ജോൺ ഇതോടെ അർഹത നേടി. മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പിന്തുണയോടെയാണ് ലാലോട്ട മത്സരത്തിനിറങ്ങുന്നത്.