പി പി ചെറിയാൻ
വാഷിങ്ടന്‍ : രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള ആക്രമണം പൊതുജന പ്രതിസന്ധിയായി മാറിയതായി സർജൻ ജനറൽ വിവേക് മൂർത്തി അഭിപ്രായപ്പെട്ടു. അമേരിക്കയിൽ തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും മരണവും പ്രത്യാഘാതങ്ങളും തടയാൻ അടിയന്തര നടപടി വേണം. ഇത്തരം ആക്രമണങ്ങൾ നിരവധി അമേരിക്കക്കാർക്ക് ജീവൻ നഷ്ടപ്പെടുന്നതിനും സങ്കൽപ്പിക്കാനാവാത്ത വേദനയ്ക്കും അഗാധമായ ദുഃഖത്തിനും കാരണമായി.
പൊതുജനങ്ങളുടെ ക്ഷേമത്തിന് വിനാശകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ ആക്രമണങ്ങൾ തടയണം. പ്രതിവർഷം 50,000 ജീവനുകൾ ഇത്തരത്തിൽ നഷ്ടപ്പെടുന്നു. വെടിയേറ്റ് പരുക്കേറ്റ ജീവിക്കേണ്ടി വരുന്നവരും നിരവധിയാണ്. അതിനാൽ ഇതിന് കൃത്യമായ പരിഹാരം കാണുന്നതിനുള്ള നടപടി വേണമെന്ന് വിവേക് മൂർത്തി കൂട്ടിച്ചേർത്തു.