പി പി ചെറിയാൻ
ലൂയിസ്‌വില്ല : എപ്പിസ്കോപ്പൽ സഭയുടെ ചരിത്രത്തിൽ 18-ാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ തലവനായി ബിഷപ് സീൻ റോവിനെ (49) തിരഞ്ഞെടുത്തു. സഭ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും പ്രാദേശിക സമൂഹങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുവിശേഷവും വംശീയ നീതിയും സ്നേഹവും എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നേതൃത്വം നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
നവംബർ 2ന് സ്ഥാനാരോഹണം ചെയ്യുന്ന ബിഷപ്പ് റോവ്, 2000-ൽ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ എപ്പിസ്കോപ്പൽ വൈദികനായിരുന്നു. നോർത്ത് വെസ്റ്റേൺ പെൻസിൽവേനിയ രൂപതയിലെ ബിഷപ്പായിരുന്നു. ബിഷപ് മൈക്കൽ കറിയുടെ പിൻഗാമിയായാണ് ബിഷപ് റോവ് എത്തുന്നത്. ബിഷപ് കറിയുടെ കാലാവധി ഒക്ടോബർ അവസാനത്തോടെ അവസാനിക്കും.