പി പി ചെറിയാൻ
ടെക്സസ് : പതിനെട്ടുകാരിയെ പീഡിപ്പിച്ച ശേഷം വെടിവച്ചു കൊന്ന് വയലിൽ ഉപേക്ഷിച്ച കേസിലെ പ്രതി റാമിറോ ഗോൺസാലെസിന്റെ (41) വധശിക്ഷ നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 6:50നാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.
മരിക്കുന്നതിന് തൊട്ട് മുൻപ് റാമിറോ യുവതിയുടെ വീട്ടുകാരോട് ക്ഷമാപണം നടത്തി. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് പ്രകാരം ഈ വർഷം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ തടവുകാരനും രാജ്യത്തെ എട്ടാമത്തെ തടവുകാരനുമാണ് റാമിറോ.