Wednesday, November 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ജോർജിയയിൽ നിന്നുള്ള അഞ്ചംഗ കുടുംബം മരിച്ചു

ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ജോർജിയയിൽ നിന്നുള്ള അഞ്ചംഗ കുടുംബം മരിച്ചു

പി പി ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ജോർജിയയിൽ നിന്നുള്ള അഞ്ചംഗ കുടുംബം മരിച്ചു. ബേസ്ബോൾ ടൂർണമെന്‍റ് കാണാനായി കൂപ്പർസ്റ്റൗൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേരും മരണമെടഞ്ഞത് .

 റോജർ ബെഗ്സ് (76), ലോറ വാൻ എപ്സ് (42), റയാൻ വാൻ എപ്സ് (42), ജെയിംസ് വാൻ എപ്സ് (12), ഹാരിസൺ വാൻ എപ്സ് (10) എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.  ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സിംഗിൾ എൻജിൻ പൈപ്പർ പിഎ-46 വിമാനം കൂപ്പർസ്റ്റൗണിന് ഏകദേശം 200 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള മാസോൺവില്ലെ  എന്ന ഗ്രാമത്തിൽ തകർന്നുവീണത്.

വിമാനത്തിന്‍റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഞായറാഴ്ച രാത്രി തിരച്ചിൽ സംഘം കണ്ടെത്തി. ഡ്രോണുകൾ, ഓൾ-ടെറൈൻ വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ഈ തിരച്ചിൽ നടത്തിയത്. റോജർ ബെഗ്സിന് പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ വിവരം അനുസരിച്ച് വിമാനം ഓടിച്ചത് ബെഗ്സ് തന്നെയായിരുന്നു.

അപകട കാരണം ഇപ്പോഴും അജ്ഞാതമാണ്. ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) അന്വേഷണം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജോർജിയ ഗവർണർ ബ്രയാൻ കെംപ് ഇരകളുടെ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments