Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസുനിത വില്യംസിനെ തിരികെയെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

സുനിത വില്യംസിനെ തിരികെയെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി : സ്റ്റാർലൈനർ ദൗത്യത്തിന്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടാൻ യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.  8 ദിവസത്തെ ദൗത്യവുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവിച്ചതു കാരണം സഞ്ചാരികളായ സുനിത വില്യംസും ബാരി വിൽമോറും എന്ന് തിരികെയെത്തുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.

ജൂൺ ആദ്യം ഹീലിയം ചോർച്ചയും അതിന്റെ ഫലമായി പേടകത്തിന്റെ റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ 28 ത്രസ്റ്ററുകളിൽ 5 എണ്ണം ഉപയോഗശൂന്യമായതായി കണ്ടുപിടിച്ചിരുന്നു. ഇതാണ് മടക്കയാത്ര സുനിത ‘സുനി’ വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും  അനിശ്ചിതത്വത്തിലാക്കിയത്. ഇതെത്തുടർന്ന് സ്റ്റാർലൈനറിന്റെ ദൗത്യത്തിന്റെ പരമാവധി ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് നാസ പരിഗണിക്കുന്നുണ്ടെന്ന് ജൂൺ 30-ന് സ്റ്റിച്ച് പറഞ്ഞു. 

യാത്രയുടെ ആദ്യ പാദത്തിൽ സ്റ്റാർലൈനറിന്റെ ചില ത്രസ്റ്ററുകൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ബോയിങ്ങും നാസയും ചേർന്ന് ന്യൂ മെക്‌സിക്കോയിൽ ഗ്രൗണ്ട് ടെസ്റ്റുകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാർലൈനറിന്റെ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ച് എഞ്ചിനീയർമാർക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് ബോയിങ് കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ വൈസ് പ്രസിഡന്റും പ്രോഗ്രാം മാനേജരുമായ സ്റ്റിച്ച്, മാർക്ക് നാപ്പി എന്നിവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments