Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജോർജിയയിൽ കാണാതായ രണ്ട് അഗ്നിശമന സേനാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

ജോർജിയയിൽ കാണാതായ രണ്ട് അഗ്നിശമന സേനാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

പി പി ചെറിയാൻ

ജോർജിയ : കഴിഞ്ഞ മാസം അവസാനം കാണാതായ ജോർജിയയിലെ രണ്ട് അഗ്നിശമന സേനാംഗങ്ങളെ ടെന്നസിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. റെയ്ഗൻ ആൻഡേഴ്സന്റെയും ചാൻഡലർ കുഹ്ബാന്ദന്റെയും മൃതദേഹങ്ങൾ  ടെന്നസിയിലെ കോക്ക് കൗണ്ടിയിൽ നിന്നും ആൻഡേഴ്സൻ്റെ വാഹനത്തിൽ കണ്ടെത്തിയതായി ജോർജിയയിലെ ഹിൻസ്‌വില്ലെ പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ  റോഡിൽ വാഹനത്തിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ ടിബിഐ ഏജൻ്റുമാർ കോക്ക് കൗണ്ടി ഷെരീഫിൻ്റെ ഓഫിസിനൊപ്പം പ്രവർത്തിക്കുന്നതായി സ്റ്റേറ്റ് ഏജൻസി പറഞ്ഞു.

മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി പൊസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ടിബിഐ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments