ഫ്ലോറൻസ് : യുഎസിലെ നോർത്ത് കെന്റക്കിയിലെ ഒരു വീട്ടിൽ ശനിയാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 3 പേർക്കു ഗുരുതര പരുക്കേറ്റു. ഇവരെ സിൻസിനാറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്നു സംശയിക്കുന്നയാൾ തങ്ങൾ പിന്തുടരുന്നതിനിടെ കാറപകടത്തിൽപെട്ടു മരിച്ചതായി പൊലീസ് വ്യക്തമാക്കി. ഇയാൾ സ്വയം വെടിവച്ചിരുന്നതായും പൊലീസ് പറഞ്ഞു.