വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അപകടത്തിലായേക്കാവുന്ന ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ യുക്രെയിനുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി വാഷിംഗ്ടണില്‍. നാറ്റോ ഉച്ചകോടിക്കായി വാഷിംഗ്ടണിലെത്തിയ സെലെന്‍സ്‌കി, സെനറ്റിന്റെയും ജനപ്രതിനിധിസഭയുടെയും നേതാക്കളുമായും പ്രതിരോധം, ചെലവ്, നയതന്ത്രം, ദേശീയ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള കമ്മിറ്റികളിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
ഈ വര്‍ഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാക്‌പോരുകളും അനിശ്ചിതത്വത്തിനുമിടയിലാണ് സന്ദര്‍ശനം. നിലവില്‍ ബൈഡന്‍ ഭരണകൂടം യുക്രെയ്‌നെ ശക്തമായി സഹായിക്കുന്നുണ്ട്. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നാല്‍ തങ്ങളുടെ ഭാവി ആശങ്കയിലാണെന്ന് സെലെന്‍സ്‌കി ഭയപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.