വാഷിംഗ്ടൺ : മാസങ്ങളോളം നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോ സെനറ്റർ ജെ ഡി വാൻസിനെ, 39, മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിരഞ്ഞെടുത്തു. വിസ്കോൺസിനി ലെ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷന്റെ ആദ്യ ദിവസമാണ് തീരുമാനം പ്രഖ്യാപിച്ചത്.ജെയിംസ് ഡേവിഡ് വാൻസ് (ജനനം ജെയിംസ് ഡൊണാൾഡ് ബോമാൻ ഓഗസ്റ്റ് 2, 1984) 2023 മുതൽ ഒഹായോയിൽ നിന്നുള്ള ജൂനിയർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായി സേവനമനുഷ്ഠിക്കുന്നു. 2016 ലെ തന്റെ ഓർമ്മക്കുറിപ്പായ ‘ഹിൽബില്ലി എലിജി’ യിലൂടെ ശ്രദ്ധേയനായി.
ഭാര്യ ഇന്ത്യാക്കാരിയായ ഉഷ ചിലുകുറി അറ്റോർണിയൻ. രണ്ടു മക്കൾ78 കാരനായ ട്രംപിന്റെ പക്തി പ്രായം മാത്രമുള്ള 39 കാരനായ വാൻസ്, കഴിഞ്ഞ വർഷമാണ് യു.എസ്. സെനറ്റിൽ അംഗമായത്. ഒരിക്കൽ ട്രംപ് വിമർശകൻ ആയിരുന്നു. “സാംസ്കാരിക രംഗത്തെ ഹെറോയിൻ” എന്ന് വാൻസ് ട്രംപിനെ വിശേഷിപ്പിക്കുകയുണ്ടായി. പിന്നെ ട്രമ്പിന്റെ ആരാധകനായി. ഇലക്ഷനിൽ ട്രംപ് വാൻസിനെ പിന്തുണച്ചു.”ഹിൽബില്ലി എലിജി” എന്ന ഓർമ്മക്കുറിപ്പ് എഴുതിയതിലൂടെ പ്രശസ്തനായ വൻസ് സിലിക്കൺ വാലിയിലെ വെഞ്ച്വർ ക്യാപിറ്റലിസ്റ്റാണ്.
തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ്, തൻ്റെ വൈസ് പ്രസിഡന്റാകാൻ “ഏറ്റവും അനുയോജ്യമായ വ്യക്തി” മിസ്റ്റർ വാൻസാണെന്ന് പറഞ്ഞു. മറൈൻ കോർപ്സിലെ മിസ്റ്റർ വാൻസിന്റെ സമയവും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പും അദ്ദേഹം എടുത്തുകാണിച്ചു.
തൊഴിലാളികൾക്കും കർഷകർക്കും വാൻസ് ഒരു ചാമ്പ്യനാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.ഒഹായോയിലെ മിഡിൽടൗണിൽ ജനിച്ച വാൻസ്, മറൈൻ കോറിൽ സേവനമനുഷ്ഠിച്ചു.