ലോസ്ഏഞ്ചല്‍സ്: തെക്കേ അമേരിക്കയില്‍ നിന്നും ‘കവര്‍ച്ചാ ടൂറിസം’ നടത്തി സമ്പന്ന വീടുകളില്‍ കൊള്ള ചെയ്ത് മടങ്ങിപ്പോകുന്നത് വര്‍ധിക്കുന്നതായി ലോസ് ഏഞ്ചല്‍സ് പൊലീസിന്റെ റിപ്പോര്‍ട്ട്.
ചിലി, പെറു, ഇക്വഡോര്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കവര്‍ച്ചക്കാര്‍ എത്തുന്നത്. ഇത്തരത്തില്‍ അന്താരാഷ്ട്ര കവര്‍ച്ചയ്‌ക്കെത്തിയ 17കാരനെയാണ് ലോസ് ഏഞ്ചല്‍സ് പൊലീസ് പിടികൂടിയത്. ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഒരു മരത്തിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാവിനെ പിടികൂടിയത്.
തെക്കേ അമേരിക്കയില്‍ നിന്നുള്ള ‘കവര്‍ച്ച ടൂറിസ’ക്കാര്‍ ഒന്നിലധികം വീടുകളില്‍ അതിക്രമിച്ചു കയറിയാണ് കൊള്ള നടത്തുന്നത്.
കൗമാരക്കാരനായ മോഷ്ടാവ് ഫെബ്രുവരി 29ന് പസഫിക് പാലിസേഡില്‍ നിന്ന് മറ്റ് മൂന്ന് ചിലിക്കാര്‍ക്കൊപ്പം സമ്പന്നമായ എന്‍ക്ലേവിലെ വീടുകള്‍ കണ്ടെത്തിയാണ് മോഷണം നടത്തിയത്. കിഴക്കന്‍ ഹോളിവുഡില്‍ നടത്തിയ മോഷണ പരമ്പരയില്‍ അവരുടെ 2024ലെ ഹ്യുണ്ടായ് ട്യൂസണിന്റെ ലൈസന്‍സ് പ്ലേറ്റ് സുരക്ഷാ ക്യാമറയില്‍ കുടുങ്ങിയതോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്.
തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മോഷ്ടാക്കള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കവര്‍ച്ചകള്‍ നടത്തുന്നതിന് യു എസില്‍ പ്രവേശിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലിയില്‍ നിന്നുള്ള ചിലര്‍ ടൂറിസ്റ്റ് വിസ സംവിധാനം പ്രയോജനപ്പെടുത്തുന്നതായി അധികൃതര്‍ സംശയിക്കുന്നു. ഇതിന് യാത്രക്കാര്‍ക്ക് പശ്ചാത്തല പരിശോധന ആവശ്യമില്ലാത്തതാണ് മോഷ്ടാക്കള്‍ക്ക് സഹായകരമാകുന്നത്.
ദക്ഷിണ അമേരിക്കന്‍ മോഷണ സംഘങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ പുതിയതല്ലെന്നും എന്നാല്‍ അടുത്ത മാസങ്ങളില്‍ അവ കൂടുതല്‍ സജീവമായിട്ടുണ്ടെന്നും ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് അലന്‍ ഹാമില്‍ട്ടണെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മോഷണങ്ങള്‍ മൊത്തത്തില്‍ കുറഞ്ഞു വരികയാണെന്നാണ് കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ ടൂറിസ്റ്റ് മോഷ്ടാക്കളുടെ കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.
വിദേശ മോഷ്ടാക്കള്‍ എത്ര കവര്‍ച്ചകള്‍ നടത്തിയെന്ന് കൃത്യമായി അറിയാന്‍ പ്രയാസമാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ലോസ് ഏഞ്ചല്‍സിലെ 118 ഫ്രീവേയുടെ വടക്ക് ഭാഗത്ത് 94 മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കണക്കാക്കി.
വീടുകളില്‍ ആഭരണങ്ങളും ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളും എളുപ്പത്തില്‍ പണമായി കൈമാറ്റം ചെയ്യാവുന്ന സമ്പന്നമായ പ്രദേശങ്ങളിലാണ് ഗ്രൂപ്പുകള്‍ കൂടുതലും ആക്രമിക്കുന്നത്.
മോഷ്ടാക്കള്‍ തോക്കുകള്‍ കൈവശം വയ്ക്കില്ല. തോക്ക് ചുമത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഹോം സെക്യൂരിറ്റി സിസ്റ്റങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ അവര്‍ ചിലപ്പോള്‍ ജാമിംഗ് ഉപകരണങ്ങള്‍ കൊണ്ടുപോകാറുണ്ട്. ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും മറ്റ് പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളും ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയതായി ലോസ് ഏഞ്ചല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഡൊമിനിക് ചോയി പൊലീസ് കമ്മീഷന്‍ യോഗത്തില്‍ പറഞ്ഞു.
വെസ്റ്റ് ലോസ് ഏഞ്ചല്‍സില്‍ മാത്രം കുറഞ്ഞത് 30 കവര്‍ച്ചകളില്‍ ലീവ സോളിസിന്റെ സംഘം ബന്ധപ്പെട്ടിട്ടുണ്ടെന്ന് റോബര്‍ട്ട് ഹോബിങ്ക് കോടതി പ്രഖ്യാപനത്തില്‍ പറഞ്ഞു. ഒരു ബാങ്ക് ഓഫ് അമേരിക്ക അക്കൗണ്ട് തുറക്കാന്‍ ചിലിയന്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചുവെന്നും ടൂറിസ്റ്റ് വിസയിലാണ് എത്തിയത്.
പൊലീസ് അന്വേഷണത്തില്‍ ഒരു ഫോര്‍ഡ് എക്സ്പ്ലോററിനുള്ളില്‍ ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മോഷ്ടിച്ച ഡിസൈനര്‍ പഴ്സുകള്‍, വസ്ത്രങ്ങള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എല്ലാം ഒരു കവര്‍ച്ചയില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.