പി പി ചെറിയാൻ
ന്യൂയോർക്ക് : ന്യൂയോർക്കിൽ ആസൂത്രിത ഭവനരഹിതർക്കുള്ള അഭയകേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിലർ സൂസൻ ഷുവാങ്ങിനെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചതിനാണ് അറസ്റ്റ്. പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ തള്ളി ഉദ്യോഗസ്ഥർക്ക് നേരെ ഇരച്ചു കയറിയ സമയത്ത് നിലത്ത് വീണ സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഷുവാങ്ങ് കടിച്ചതെന്ന് പൊലീസ് പറയുന്നു.
തന്നെ അക്രമിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് കടിക്കാൻ ശ്രമിച്ചതെന്ന് ഷുവാങ്ങ് ആരോപിക്കുന്നു. ഈ സംഭവം ന്യൂയോർക്കിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.



