പി പി ചെറിയാൻ
മിസോറി : 43 വർഷത്തെ തടവിന് ശേഷം കൊലപാതകക്കുറ്റം റദ്ദാക്കിയതിനെ തുടർന്ന് വെള്ളിയാഴ്ച ഹെമ്മെ ജയിൽ മോചിതയായി. ഇതോടെ ഹെമ്മെ, യുഎസിൽഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കപ്പെട്ട സ്ത്രീയായി മാറി. 1980-ൽ മിസോറിയിലെ സെന്‍റ് ജോസഫ് ലൈബ്രറി വർക്കർ പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഹെമ്മെ ജീവപര്യന്തം തടവ് അനുഭവിരുന്നത്.
ഹെമ്മെയുടെ അഭിഭാഷകർ നിരപരാധിത്വം കോടതി ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ജൂൺ 14 ന് കോടതി ഹെമ്മെയെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ ആൻഡ്രൂ ബെയ്‌ലി ഹെമ്മെയുടെ മോചനത്തെ കോടതി എതിർത്തു.
മോചിതയായതിന് ശേഷം ഹെമ്മെ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു. വൃക്ക തകരാറിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവിന്‍റെ അരികിലേക്ക് ഹെമ്മെ പോയതെന്നാണ് റിപ്പോർട്ടുകൾ.