പി പി ചെറിയാൻ
വാഷിങ്ടൻ ഡിസി ∙ വിനയ് മോഹൻ ക്വാത്രയെ യുഎസിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 2022 മേയ് മുതൽ 2024 ജൂലൈ 14 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 32 വർഷത്തെ അനുഭവപരിചയമുള്ള പരിചയസമ്പന്നനായ നയതന്ത്രജ്ഞനായ ക്വാത്ര നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2015 ഒക്ടോബർ മുതൽ 2017 ഓഗസ്റ്റ് വരെ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2013 ജൂലൈ മുതൽ 2015 ഒക്ടോബർ വരെ വിദേശകാര്യ മന്ത്രാലയത്തിന്റെ പോളിസി പ്ലാനിങ് ആൻഡ് റിസർച്ച് വിഭാഗത്തിന് നേതൃത്വം നൽകി.