പി പി ചെറിയാൻ
ടെക്സസ് : ആർലിങ്ടനിൽ പിതാവും മകനും തമ്മിലുള്ള തർക്കം വെടിവയ്പ്പിലും മർദ്ദനത്തിലും കലാശിച്ചതിനെത്തുടർന്നു ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നഗരത്തിൻ്റെ തെക്ക് ഭാഗത്തുള്ള ബ്ലെയർ ലെയ്നിലെ വീട്ടിൽ വച്ച് 64 കാരനായ സാമി ലോംഗോറിയ സീനിയറും 43 കാരനായ സാമി ലോംഗോറിയ ജൂനിയറും തർക്കത്തിലേർപ്പെട്ടതായി ആർലിംഗ്ടൺ പൊലീസ് പറഞ്ഞു.
അതിനുശേഷം, മകൻ തോക്കുമായി പുറത്തേക്ക് നടന്ന് ജനലിലൂടെ പിതാവിൻ്റെ കിടപ്പുമുറിയിലേക്ക് വെടിയുതിർത്തു. കൈക്ക് വെടിയേറ്റു മാരകമായ പരിക്കുകളോടെ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാക്കുതർക്കത്തിനിടെ പിതാവ് മകനെ മർദ്ദിച്ചതായും പൊലീസ് കരുതുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകി രണ്ടുപേരെയും വിട്ടയച്ച ശേഷം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.