പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ നൂറ് മെഡൽ നേട്ടം സ്വന്തമാക്കി അമേരിക്ക. പാരിസിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെഡൽ നേട്ടത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒളിമ്പിക്‌സ് തുടങ്ങി പതിനാലാം ദിവസം പിന്നിടുമ്പോൾ 30 സ്വർണവും 38 വെള്ളിയും 35 വെങ്കലവും ഉൾപ്പെടെ അമേരിക്കയുടെ മെഡൽ നേട്ടം 103 ആയി. കഴിഞ്ഞ തവണ ടോക്കിയോ ഒളിമ്പിക്‌സിൽ 39 സ്വർണം ഉൾപ്പടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്.
രണ്ടാം സ്ഥാനത്ത് ചൈനയാണ്. ചൈന 28 സ്വർണവും 25 വെള്ളിയും 19 വെങ്കലവുമായി 72 മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 18 സ്വർണവും 14 വെള്ളിയും 12 വെങ്കലവുമായി ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ ഫ്രാൻസ് 14 സ്വർണവും 19 വെള്ളിയും 21 വെങ്കലവുമടക്കം 54 മെഡലുകളുമായി നാലാം സ്ഥാനത്തും13 സ്വർണവും 17 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 51 മെഡലുകളുമായി ബ്രിട്ടൻ അഞ്ചാം സ്ഥാനത്തും തുടരുന്നു. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പടെ ആറ് മെഡലുകൾ നേടിയ ഇന്ത്യ 64ാം സ്ഥാനത്താണ്.