പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി : അനാഫൈലക്സിസിനുള്ള ആദ്യത്തെ സൂചി രഹിത അടിയന്തര ചികിത്സയായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നാസൽ സ്പ്രേ അംഗീകരിച്ചു. നെഫി എന്ന ബ്രാൻഡിന് കീഴിൽ വിൽക്കുന്ന സ്പ്രേയാണ് അംഗീകരിക്കപ്പെട്ടത്. ഒറ്റ ഡോസ് നാസൽ സ്പ്രേയായ നെഫി, കുറഞ്ഞത് 66 പൗണ്ട് ഭാരമുള്ള മുതിർന്നവർക്കും കുട്ടികള്‍ക്കും ഉപയോഗിക്കാം.
നാസൽ സ്പ്രേയുടെ ലഭ്യത ദ്രുതഗതിയിലുള്ള ചികിത്സയ്ക്കുള്ള തടസ്സങ്ങൾ കുറയ്ക്കാം. ആരോഗ്യമുള്ള 175 മുതിർന്നവരിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് നെഫിയുടെ അംഗീകാരം.