Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡോ. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ബേബി മണക്കുന്നേലിനും ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു

ഡോ. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ബേബി മണക്കുന്നേലിനും ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു


പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തി ചേരുന്ന മൂവാറ്റുപുഴ എംഎൽഎ ഡോ. മാത്യു കുഴൽനാടനും ഫോമ പ്രസിഡൻറ്, സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) നാഷണൽ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന ബേബി മണക്കുന്നേലിനും ഹൂസ്റ്റണിൽ സ്വീകരണമൊരുക്കുന്നു.

ഒഐസിസി യൂഎസ്‌എ ഹൂസ്റ്റൺ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സ്വീകരണ സമ്മേളനത്തിൽ ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. ഓഗസ്റ്റ് 13 നു ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഹാളിലാണ് സ്വീകരണ സമ്മേളനം. (435 Murphy Rd, Ste 101, Stafford, Texas 77477)

ഈ സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
സഖറിയ കോശി – 281 780 9764,വാവച്ചൻ മത്തായി – 832 468 3322,ജിജി ഓലിക്കൻ – 713 277 8001
ജോമോൻ ഇടയാടി – 832 633 2377, ജീമോൻ റാന്നി – 832 873 0023

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com