Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസ് കേരള അസോസിയേഷൻ പ്രവർത്തനം ശ്ലാഘനീയമെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ

ഡാലസ് കേരള അസോസിയേഷൻ പ്രവർത്തനം ശ്ലാഘനീയമെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ

പി പി ചെറിയാൻ

ഗാർലൻഡ് : മലയാളികളുടെ സാമൂഹിക-സാംസ്കാരിക കായികരംഗത്ത് ഡാലസ് കേരള അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ചങ്ങനാശ്ശേരിയിൽ നിന്നുള്ള എംഎൽഎ അഡ്വക്കേറ്റ് മൈക്കിൾ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 11 ഞായറാഴ്ച രാവിലെ 10:30 ന് ഡാലസ് കേരള അസോസിയേഷൻ ഓഫിസിൽ എത്തിച്ചേർന്ന എംഎൽഎയെ  പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ  ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

അമേരിക്കൻ സന്ദർശനത്തിടെ ഡാലസ് കേരള അസോസിയേഷൻ ഓഫിസും  മൂവായിരത്തിലധികം  പുസ്തക ശേഖരങ്ങൾ ഉള്ള അസോസിയേഷൻ ലൈബ്രറിയും സന്ദർശിക്കുവാൻ താൽപര്യം കാണിച്ച എംഎൽഎയെ അഭിനന്ദിക്കുകയും  സംഘടനയുടെ ആരംഭകാല പ്രവർത്തനങ്ങളെക്കുറിച്ചും ഇപ്പോൾ നടത്തുന്ന പരിപാടികളെ കുറിച്ചും പ്രസിഡന്റ് വിശദീകരിച്ചു. ദീപക് നായർ, വിനോദ് ജോർജ്, ജെയ്സി ജോർജ്, ടോമി നെല്ലുവേലിൽ, ബിജുസ് ജോസഫ്, സണ്ണി ജോസഫ്, ജോജി കോയിപ്പള്ളി, ജോസി ആഞ്ഞിലിവേലിൽ, പിടി സെബാസ്റ്റ്യൻ എന്നിവരും എംഎൽഎയെ സ്വീകരിക്കുവാൻ എത്തിച്ചേർന്നിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments