Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസിൽ പകുതിയിലധികം സംസ്ഥാനങ്ങളിലും കോവിഡ് ഉയരുന്നു

യുഎസിൽ പകുതിയിലധികം സംസ്ഥാനങ്ങളിലും കോവിഡ് ഉയരുന്നു

പി പി ചെറിയാൻ

ന്യൂയോർക് : യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കൂടുന്നതായ് റിപ്പോർട്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ മലിനജല ഡേറ്റ അനുസരിച്ച്  യുഎസിലെ പല സംസ്ഥാനങ്ങളും കോവിഡ് വൈറസ് കേസുകൾ വർധിച്ചതായ് റിപ്പോർട്ട്. 

റിപ്പോർട്ട് അനുസരിച്ച് കുറഞ്ഞത് 27 സംസ്ഥാനങ്ങളിൽ ‘വളരെ ഉയർന്ന’ നിലയിലും 17 സംസ്ഥാനങ്ങളിൽ ‘ഉയർന്ന’ നിലയിലും വൈറസ് റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. പുതിയ കോവിഡ് വാക്സിനുകൾ ഉടൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പരമ്പരാഗത നിരീക്ഷണ സംവിധാനങ്ങൾ കുറഞ്ഞുവരുന്നതിനാൽ, കമ്മ്യൂണിറ്റികളിലെ കോവിഡ് പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണങ്ങളിലൊന്നായി മലിനജല വിശകലനം ഉപകരിക്കുന്നു എന്ന്, ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ എപ്പിഡെമിയോളജിസ്റ്റും ചീഫ് ഇന്നൊവേഷൻ ഓഫിസറും എബിസി ന്യൂസ് കോൺട്രിബ്യൂട്ടറുമായ ഡോ ജോൺ ബ്രൗൺസ്റ്റൈൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments