Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡാലസ് കൗണ്ടിയിൽ സൂര്യാഘാതത്തെ തുടർന്ന്  79 വയസ്സുകാരി മരിച്ചു

ഡാലസ് കൗണ്ടിയിൽ സൂര്യാഘാതത്തെ തുടർന്ന്  79 വയസ്സുകാരി മരിച്ചു

പി പി ചെറിയാൻ

നോർത്ത് ടെക്‌സസ് : ഡാലസ് കൗണ്ടിയിൽ സൂര്യാഘാതത്തെ തുടർന്ന്  79 വയസ്സുകാരി മരിച്ചു. ഡാലസ് നിവാസിയായ ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. 

 “ഈ സീസണിലെ ആദ്യത്തെ സൂര്യാഘാതത്തെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്യേണ്ടി വരുന്നതിൽ ഞങ്ങൾക്ക്  ദുഃഖമുണ്ട്. വേനൽക്കാലം മുഴുവൻ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ,  ചൂട് ഏൽക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകൾ എടുക്കണം” – എന്ന് ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുവാങ് പറഞ്ഞു. 

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക. കഴിയുന്നത്ര എയർ കണ്ടീഷൻ ചെയ്ത സ്ഥലത്തു താമസിക്കുക. പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തണലിൽ ഇടവേളകൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക്: DCHHS (214) 819-1976 എന്ന നമ്പറിൽ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments