പി. പി. ചെറിയാൻ
ഡാലസ് : ഡാലസിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും, സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും, ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ്, കേരള ലിറ്റററി സൊസൈറ്റി, ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ ഏബ്രഹാം തെക്കേമുറിക്കു കണ്ണീരിൽ കുതിർന്ന യാത്രമൊഴി.
ഞായറാഴ്ച വൈകിട്ട് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിലുള്ള മാർത്തോമ്മാ ദേവാലയത്തിൽ പൊതുദർശനമുണ്ടായിരുന്നു. സംസ്കാര ശുശ്രൂഷയ്ക് ഇടവക വികാരിമാർ നേതൃത്വം നൽകി. സാമൂഹ്യ സാംസ്കാരിക സാഹിത്യ സംഘടനാ നേതാക്കൾ തെക്കേമുറിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഫാർമേഴ്സ് ബ്രാഞ്ചിലുള്ള മാർത്തോമ്മാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയും തുടർന്ന് റോളിങ്ങ് ഓക്സിൽ സംസ്കാരവും നടക്കും.