Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫോമാ ഹൂസ്റ്റൺ കമ്മ്യൂണിറ്റി, ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നതിന് സ്വീകരണം നൽകി 

ഫോമാ ഹൂസ്റ്റൺ കമ്മ്യൂണിറ്റി, ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നതിന് സ്വീകരണം നൽകി 

അജു വാരിക്കാട് 

ഹൂസ്റ്റൺ: ഫോമായേ സ്നേഹിക്കുന്ന  ഹൂസ്റ്റ്ണിലുള്ള സമൂഹത്തിൻറെ ഒത്തുചേരൽ ഓഗസ്റ്റ് 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് റോയൽ റസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ടു.  സതേൺ റീജിയൻ ആർ വി പി മാത്യൂസ് മുണ്ടക്കൽ  അധ്യക്ഷത വഹിച്ച പരിപാടിയിൽ പൂന്താക്കാനയിൽ വച്ച് നടന്ന ഫോമാ നാഷണൽ കൺവെൻഷനിൽ വച്ച് ഫോമാ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേൽ മുഖ്യാതിഥി ആയി പങ്കെടുത്തു. മീറ്റിങ്ങൽ ബേബി മണക്കുന്നലിന് സ്വീകരണം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. മലയാളി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.      ” ഫോമാ ഒരു സംഘടന മാത്രമല്ല, നമ്മുടെ പൈതൃകവും മൂല്യങ്ങളും പങ്കിടുന്ന ഒരു വലിയ കുടുംബമാണ്, ഒറ്റക്കെട്ടായി പ്രവർത്തിക്കുവാനുള്ള നമ്മുടെ പ്രചോദനമാണ്. ബേബി മണക്കുന്നലിന്റെ വിജയം നമുക്ക് ഒരുപാട് ആവേശമാണ് നൽകുന്നത്.  അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന ക്ഷമയും സംഘടനാ പ്രതിബദ്ധതയും എല്ലാവർക്കും മാതൃകാപരമാണ്”. മുണ്ടക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഫോമായുടെ സ്ഥാപക പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ച ശശിധരൻ നായരും , ഫോമാ മുൻ ട്രസ്റ്റി എം  ജി മാത്യും, ഫോമാ നാഷണൽ കമ്മിറ്റി മെമ്പറായ രാജൻ യോഹന്നാനും ചേർന്നാണ് പുതിയ പ്രസിഡണ്ടിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്. 

ജഡ്ജ് സുരേന്ദ്രൻ കെ പാട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവരും  മലയാളി സമൂഹത്തിലെ നിരവധി പ്രമുഖരും സ്വീകരണ യോഗത്തിൽ പങ്കെടുത്ത് പുതിയ പ്രസിഡണ്ടിന് ആശംസകൾ അറിയിച്ചു.  സ്വീകരണം ഏറ്റുവാങ്ങിയ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ സ്വീകരണം നൽകിയ ഫ്യൂസ്റ്റൺ സമൂഹത്തിന് നന്ദി അറിയിച്ചു. തന്നിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഒരു വലിയ ഉത്തരവാദിത്വമാണ് എന്ന് താൻ മനസ്സിലാക്കുന്നു. എന്നാൽ തന്റെ കഴിവിന്റെ പരമാവധി അർപ്പിച്ചുകൊണ്ട് ഫോമായെ മുന്നോട്ടു നയിക്കുവാനായി ഒരുമിച്ച് ശ്രമിക്കും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നൂതനമായ പുതിയ ആശയങ്ങൾ പല ഭാഗങ്ങളിൽ നിന്നും വരുന്നുണ്ടെന്നും അതെല്ലാം കേട്ട് മനസ്സിലാക്കി പഠിച്ച് ആവശ്യമുള്ളത് ഹോമായുടെ മുൻപോട്ടുള്ള വളർച്ചയ്ക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കും എന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി. ഐ പി സി എൻ എ പ്രസിഡൻറ് സൈമൺ വളാച്ചേരിൽ, പിയർ ലാൻഡ് അസോസിയേഷൻ പ്രസിഡൻറ് റോയ് മാത്യു, മാഗ് സെക്രട്ടറി സുബിൻ കുമാരൻ എന്നിവരും ആശംസകൾ അറിയിച്ചു. 

ഫോമ എന്ന മലയാളി സംഘടനയ്ക്ക് ഒരു പുത്തൻ ഉണർവാണ് ബേബി മണക്കുന്നേൽ പ്രസിഡൻറ് ആയതിലൂടെ മലയാളി സമൂഹത്തിന് ലഭിച്ചത് എന്ന് സെക്രട്ടറി വർഗീസ് മാത്യു യോഗത്തിനുശേഷം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments