ന്യൂഡല്‍ഹി: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ യുഎസ്-ഇറാഖ് സൈന്യത്തിന്റെ സംയുക്ത നീക്കം. ഇറാഖിലെ പടിഞ്ഞാറന്‍ മേഖലയിലെ അന്‍ബര്‍ മരുഭൂമിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് യുഎസ് – ഇറാഖ് സൈന്യം നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 15 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.
നിരവധി ഭീകരരെയാണ് പിടികൂടിയത്. വ്യോമാക്രമണത്തില്‍ ഭീകരരുടെ നിരവധി ഒളിത്താവളങ്ങളും തകര്‍ത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ പ്രധാന ഐസിസ് നേതാക്കളും ഉള്‍പ്പെടുന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി.
യുഎസ്-ഇറാഖ് സേനകളുടെ നീക്കത്തില്‍ നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടിയിട്ടുമുണ്ട്. സൈനിക നടപടിക്കിടയില്‍ 7 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരരില്‍ നിന്നും ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതായും യുഎസ് സൈന്യം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.