Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗസ്സയിൽ വെടിനിർത്തൽ ചർച്ചാ സാധ്യത വീണ്ടും ഉയർത്തി​ അമേരിക്ക

ഗസ്സയിൽ വെടിനിർത്തൽ ചർച്ചാ സാധ്യത വീണ്ടും ഉയർത്തി​ അമേരിക്ക

ന്യുയോർക്ക്: ഗസ്സയിൽ വെടിനിർത്തൽ ചർച്ചാ സാധ്യത നിലച്ചിട്ടില്ലെന്ന്​ അമേരിക്ക. സമവായനീക്കം തുടരുന്നതായി സി.ഐ.എ മേധാവി വില്യം ബേൺസ്​ അറിയിച്ചു. ഫലസ്തീൻ ജനതയുടെയും ബന്ദികളുടെയും സുരക്ഷക്ക്​ വെടിനിർത്തൽ നടപ്പാക്കാൻ ഇരുപക്ഷവും തയാറാകണമെന്ന്​ വില്യം ബേൺസും ബ്രിട്ടീഷ്​ ഇന്‍റലിജൻസ്​ മേധാവി റിച്ചാർഡ്​ മൂറും ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ നിർദേശത്തിൽ 90 ശതമാനവും ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്​. അവശേഷിച്ച പത്ത്​ ശതമാനത്തിൽ തട്ടിയാണ്​ ചർച്ച വഴിമുട്ടിയതെന്ന്​ ഇരുവരും വ്യക്​തമാക്കി. ഈജിപ്തും ഖത്തറുമായി ചേർന്ന്​ വെടിനിർത്തലിനുള്ള നീക്കം ഊർജിതമായി തുടരുമെന്നും ഇവർ കൂട്ടിച്ചേർത്തു.

അതിനിടെ, തുടർ ചർച്ചകൾക്കായി യു.എസ്​ സെൻട്രൽ കമാന്‍റ്​ മേധാവി ഉടൻ ഇസ്രായേലിലെത്തും. ഫിലാഡൽഫി, നെത്​സറീം ഇടനാഴികളിൽനിന്ന്​ സൈന്യത്തെ പൂർണമായും പിൻവലിക്കാനാവില്ലെന്ന ഇസ്രാ​യേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നിലപാടിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്​തമാണ്​. ഹമാസുമായി ഉടൻ കരാർ വേണമെന്നാണ്​ ഇസ്രായേൽ സൈനിക നേതൃത്വം ആവശ്യപ്പെടുന്നത്​. ​

ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ഇസ്രായേലിലുടനീളം പ്രതിഷേധം തുടരുകയാണ്​. തെൽ അവീവ്​, ജറൂസലേം, ഹൈഫ ഉൾപ്പെടെ എല്ലാ ഇസ്രായേൽ നഗരങ്ങളിലും ഇന്നലെ ആയിരങ്ങൾ പ്രതിഷേധിച്ചു.

ഇസ്രായേൽ, ലബനാൻ അതിർത്തി കേന്ദ്രങ്ങളിലും സംഘർഷം കനക്കുകയാണ്​. ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments