Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ആവശ്യം; ഇന്ത്യയ്‌ക്ക് പൂർണ പിന്തുണ നൽകുമെന്ന് അമേരിക്ക

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ആവശ്യം; ഇന്ത്യയ്‌ക്ക് പൂർണ പിന്തുണ നൽകുമെന്ന് അമേരിക്ക

ന്യൂയോർക്ക്: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്കിടെയാണ് ജോ ബൈഡന്റെ പ്രസ്താവന. യുഎൻ സുരക്ഷാ കൗൺസിലിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്ന് ക്വാഡ് നേതാക്കൾ ചൂണ്ടിക്കാട്ടി.

ജി 20, ഗ്ലോബൽ സൗത്ത് എന്നിവയിൽ ഇന്ത്യ നേതൃത്വം നൽകിയതിനേയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനേയും ബൈഡൻ പ്രശംസിച്ചു. പോളണ്ടിലും യുക്രെയ്‌നിലും പ്രധാനമന്ത്രി നടത്തിയ സന്ദർശനങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതായും ബൈഡൻ പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വമെന്ന ആവശ്യം ഇന്ത്യ ഏറെ നാളായി മുന്നോട്ട് വയ്‌ക്കുന്നുണ്ട്. യുഎൻഎസ്‌സിയിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വതന്ത്രവും ഏവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിന്റെ ആവശ്യം ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ആവർത്തിച്ചു. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങീ വിവിധ മേഖലകളിലെ സഹകരണവും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. എല്ലാവരുടേയും പ്രയോജനത്തിനായി ക്വാഡ് രാഷ്‌ട്രങ്ങളുടെ സഹകരണം കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് നേതാക്കൾ ഒന്നടങ്കം പറഞ്ഞത്. ഇക്കുറി ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് വിൽമിങ്ടണിൽ നടത്താൻ തീരുമാനിക്കുന്നത്. 2025ൽ ഇന്ത്യയിലാണ് ഉച്ചകോടി നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments