പി പി ചെറിയാൻ
അലബാമ : അലബാമയിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അലൻ മില്ലറുടെ (59) വധശിക്ഷ നടപ്പാക്കി. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നൈട്രജൻ വാതകം പ്രയോഗിച്ചാണ് വധ ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിൽ നൈട്രജൻ വാതകം ഉപയോഗിച്ച് നടത്തുന്ന രണ്ടാമത്തെ വധശിക്ഷയായിരുന്നു മില്ലറുടേത്.
1999 ഓഗസ്റ്റ് 5-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷെൽബി കൗണ്ടിയിൽ വച്ച് ടെറി ജാർവിസ് (39) ലീ ഹോൾഡ്ബ്രൂക്ക്സ് (32), സ്കോട്ട് യാൻസി, (28) എന്നിവരെയാണ് മില്ലർ വെടിവച്ച് കൊലപ്പെടുത്തിയത്.
ഈ വർഷം ജനുവരിയിലാണ് അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. അലബാമയിലെ കെന്നത്ത് സ്മിത്തെന്ന തടവുകാരന്റെ വധശിക്ഷയാണ് നൈട്രജൻ വാതകം പ്രയോഗിച്ച് നടപ്പാക്കിയത്.