പി പി ചെറിയാൻ
ഡാളസ് : ഡാലസിൽ മുങ്ങിമരിച്ച 6 വയസ്സുകാരന്റെയും പിതാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. സെപ്റ്റംബർ 5ന് കുടുംബത്തോടൊപ്പം ഡാലസിലെ മൗണ്ടൻ ക്രീക്ക് തടാകത്തിൻ മീൻപിടിക്കാനെത്തിയ നോഹ കാർലോസും (6) പിതാവ് ഫെർണാണ്ടോ കാർലോസുമാണ് (26) മുങ്ങിമരിച്ചത്.
മീൻപിടിത്തതിനിടയിൽ നോഹ വെള്ളത്തിലേക്ക് വീണു. ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫെർണാണ്ടോയും മരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് രക്ഷാപ്രവർത്തകർ പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഗ്രാൻഡ് പ്രേരിയിലെ കടൽത്തീരത്ത് കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.