Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസിൽ മലയാളിയായ റോയ് വർഗീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി പൊലീസ് പിടിയിൽ

യുഎസിൽ മലയാളിയായ റോയ് വർഗീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി പൊലീസ് പിടിയിൽ

പി. പി ചെറിയാൻ

മിനസോഡ : യുഎസിൽ മലയാളിയായ റോയ് വർഗീസ് (50) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ടെവാബെ സെമു ഗെറ്റാച്യൂവെ (28) പൊലീസ് പിടിയിലായി. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ സെന്‍റ് പോൾ നഗരത്തിലെ ​ഐ –35 ഇ ഹൈവേയ്ക്ക് സമീപമുള്ള വെസ്റ്റ് 7-ാം സ്ട്രീറ്റിലുള്ള പോസ്റ്റ് ഓഫിസിൽ ജോലി ചെയ്യുന്നതിനിടെയാണ് റോയ് വർഗീസ് കൊല്ലപ്പെട്ടത്.

പ്രതിയെ കൊലപാതകം നടന്ന പോസ്റ്റ് ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് പിടികൂടിയത്. പിടിയിലായ പ്രതി 2021-ൽ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ ഉള്ളതായിട്ടാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments