വാഷിംങ്ടൺ : നിജ്ജാർ വധക്കേസില്‍ ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങള്‍ അങ്ങേയറ്റം ഗൗരവതരമെന്ന് അമേരിക്ക. കാനഡയുടെ അന്വേഷണത്തോട് സഹകരിക്കേണ്ടതിന് പകരം ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് വക്താവ് മാത്യു മില്ലര്‍ വാഷിങ്ടണില്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും പരസ്പരം ചര്‍ച്ചചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കണം. നിജ്ജാര്‍ വധക്കേസിലെ അന്വേഷണത്തില്‍ അമേരിക്ക നേരത്തെയും കാനഡയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇന്ത്യയ്ക്കെതിരായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ തള്ളി വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ കാനഡ ഒരു തെളിവും കൈമാറിയിട്ടില്ല. കാനഡയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളെന്നും വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നു. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ കാനഡയില്‍ തുടരുമ്പോഴാണ് ശത്രുരാജ്യങ്ങള്‍ക്ക് സമാനമായ നിലയിലേക്ക് കാര്യങ്ങളെത്തിയത്. കാനഡയിലേയ്ക്കുള്ള കുടിയേറ്റം, വീസ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവ പ്രതിസന്ധിയിലാവാന്‍ സാധ്യത ഏറെയാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളിൽ ഇതുവരെ ഒരു തെളിവും കാനഡ നൽകിയിട്ടില്ല.