Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു

ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു

പി പി ചെറിയാൻ

ഡാലസ് : മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കായും  കായിക പ്രേമികൾക്കായും നിർമിച്ച ക്രിക്കറ്റ് കോർട്ട് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് നിർവഹിച്ചു.

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ഡാലസ് റീജൻ  ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ഒക്ടോബർ 20ന്  ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഗ്രൗണ്ടിൽ നടക്കും. ആതിഥേയരായ സെന്റ് പോൾസ് യുവജനപ്രസ്ഥാനം ഇർവിങ് സെന്റ് ജോർജ് യുവജനപ്രസ്ഥാനവുമായി ഏറ്റുമുട്ടും. 

ആവേശകരമായ മത്സരങ്ങളിൽ സെന്റ് തോമസ് സെന്റ് ഗ്രിഗോറിയോസ്, സെന്റ് മേരിസ് വലിയപള്ളി സെന്റ് മേരിസ് കരോൾട്ടൻ എന്നീ ടീമുകൾ പങ്കെടുത്തിരുന്നു. ടൂർണമെന്റ് വിജയത്തിനായി യുവജനപ്രസ്ഥാന റീജനൽ വൈസ് പ്രസിഡന്റ് വെരി റവ. രാജു  ദാനിയേൽ കോർഎപ്പിസ്കോപ്പ, സെക്രട്ടറി എബി ജോൺ, ട്രഷറർ ലെനിൻ ജേക്കബ് കമ്മിറ്റി അംഗങ്ങളായ ഷിജോ മഠത്തിൽ ലൈബി സാമുവേൽ  എന്നിവർ പ്രവർത്തിക്കുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments