പി പി ചെറിയാൻ
സൗത്ത് കാരോലൈന : കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയായ റിച്ചഡ് മൂറിന്‍റെ വധശിക്ഷ നടപ്പിലാക്കി. ജയിൽ ഡയറക്ടർ, പാസ്റ്റർമാർ, കുടുംബാംഗങ്ങൾ എന്നിവർ വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നുവെങ്കിലും അത് അംഗീകരിച്ചില്ല. ഇന്നലെ വൈകിട്ടാണ് ശിക്ഷ നടപ്പാക്കിയത്
1999 സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് കൺവീനിയൻസ് സ്റ്റോർ ക്ലാർക്കിനെ കൊലപ്പെടുത്തിയതിന് കേസിൽ മൂർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൗത്ത് കാരോലൈനയിൽ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം വധിക്കപ്പെട്ട രണ്ടാമത്തെ തടവുകാരനാണ് മൂർ.