Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅപ്പോഴേ പറഞ്ഞില്ലേ ട്രംപാണെന്ന്!! കുഞ്ഞൻ ഹിപ്പോയുടെ പ്രവചനം കിറുകൃത്യം

അപ്പോഴേ പറഞ്ഞില്ലേ ട്രംപാണെന്ന്!! കുഞ്ഞൻ ഹിപ്പോയുടെ പ്രവചനം കിറുകൃത്യം

‘ക്യാപ്റ്റൻ അമേരിക്ക’യായി വീണ്ടുമെത്തുകയാണ് ട്രംപ്. പ്രസി‍ഡന്റ് സ്ഥാനത്തേക്ക് വിജയശ്രീലാളിതനായി തിരിച്ചുവന്ന റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപിനെ അഭിനന്ദനങ്ങളാൽ മൂടുകയാണ് ലോകനേതാക്കൾ. ട്രംപിന്റെ വിജയത്തോടെ സ്റ്റാറായ മറ്റൊരാളുണ്ട്. തായ്ലൻഡിലെ ഒരു ഹിപ്പോപൊട്ടാമസ്. വൈറ്റ് ഹൗസിലേക്ക് ട്രംപ് തിരിച്ചുവരുമെന്ന് കൃത്യമായി പ്രവചിച്ച ‘മൂ ഡെങ്’ എന്ന കുഞ്ഞൻ ഹിപ്പോയാണ് ഇപ്പോഴത്തെ വൈറൽ താരം.

തായ്ലൻഡിലെ ചോൺബുരിയിലുള്ള ഖാവോ ഖിയോ ഓപ്പൺ മൃ​ഗശാലയിൽ കഴിയുന്ന പി​ഗ്മി ഹിപ്പോയാണ് കക്ഷി. കമലയുടെയും ട്രംപിന്റെയും പേര് രേഖപ്പെടുത്തിയ രണ്ട് തണ്ണിമത്തൻ കേക്കുകളായിരുന്നു മൂ ഡെങ്ങിന് മുൻപിൽ വച്ചിരുന്നത്. എന്നാൽ മൂ ഡെങ് തിരഞ്ഞെടുത്തത് ട്രംപിന്റെ പേരെഴുതിയ കേക്കായിരുന്നു. കഴിഞ്ഞവർഷം നവംബർ നാലിനായിരുന്നു ഈ പ്രവചനം നടന്നത്. ഇതിന്റെ വീഡിയോ പകർത്തിയത് മൃ​ഗശാല അധികൃതർ തന്നെയായിരുന്നു. ഈ പ്രവചനമാണ് ഇപ്പോൾ കൃത്യമായിരിക്കുന്നത്.

അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചവരായിരുന്നു കമലയും ട്രംപും. എന്നാൽ യഥാർത്ഥ ജനവിധി വന്നപ്പോൾ സ്വിം​ഗ് സ്റ്റേറ്റുകൾ ഉൾപ്പടെ റിപ്പബ്ലിക്കൻ പാർട്ടി തൂത്തുവാരി. അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ട്രംപ് നടത്തിയത്. യുഎസ് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻമ്മാരുടെ തേരോട്ടമായിരുന്നു. ഏറെ നിർണായകമായി കരുതിയിരുന്ന പെൻസിൽവേനിയയിലെ ജയമാണ് ട്രംപിന്റെ വിജയം സുനിശ്ചിതമാക്കിയത്. ഇടവേളയ്‌ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് എന്ന നേട്ടവും ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് ട്രംപ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com