Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യൻ വംശജയായ ഗുർസിമ്രാൻ കൗറിന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് കാനേഡിയൻ പൊലീസ്

ഇന്ത്യൻ വംശജയായ ഗുർസിമ്രാൻ കൗറിന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് കാനേഡിയൻ പൊലീസ്

ഒട്ടാവ: ഇന്ത്യൻ വംശജയായ ഗുർസിമ്രാൻ കൗറിന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് കാനേഡിയൻ പൊലീസ്. കഴിഞ്ഞ മാസമാണ് യുവതിയെ വാൾമാർട്ട് സ്റ്റോറിനകത്തെ വലിയ വാക് ഇൻ ഓവനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും മറ്റാരുടെയും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് തിങ്കളാഴ്ച കാനഡയിലെ ഹാലിഫാക്സ് റീജ്യണൽ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.

19 വയസുകാരിയായ ഗുർസിമ്രാൻ കൗർ ഒക്ടോബർ 19നാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി വാൾമാർട്ടിൽ ജോലി ചെയ്യുകയായിരുന്നു അവർ. ഗുർസിമ്രാന്റെ അമ്മയും ഇവിടെത്തന്നെ ജോലി ചെയ്യുകയാണ്. ഒരാൾക്ക് നടന്നുകയറാവുന്നത്ര വലിപ്പത്തിലുള്ള ഓവനിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. “സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നത് മനസിലാക്കുന്നു. വിശദമായി അന്വേഷണത്തിന് സമയമെടുത്തു. അതിന്റെ ഭാഗമായി നിരവധിപ്പേരെ ചോദ്യം ചെയ്യുകയും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ മറ്റാരുടെയെങ്കിലും ഇടപെടൽ സംബന്ധിച്ച സൂചനകളൊന്നും അന്വേഷണത്തിൽ ലഭിച്ചില്ല. പൊതുജനങ്ങൾക്ക് ഈ കേസിലുള്ള താത്പര്യം മനസിലാക്കുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ട്” – ഹാലിഫാക്സ് റീജ്യണൽ പൊലീസ് വിഭാഗത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാർട്ടിൻ ക്രോംവെൽ പറഞ്ഞു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments