ഓർക്കാർഡ് പാർക്ക്: കനത്ത മഞ്ഞുവീഴ്ചയും മരവിപ്പിക്കുന്ന താപനിലയും യുഎസിൻ്റെ ചില ഭാഗങ്ങളെ കടുത്ത തണുപ്പിൽ ആഴ്ത്തി താങ്ക്സ്ഗിവിംഗ് ഹോളിഡേ വാരാന്ത്യം അവസാനിച്ചു.ന്യൂയോർക്കിലെ ഓർച്ചാർഡ് പാർക്കിലെ ബിൽസ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രദേശത്ത് ശനിയാഴ്ച ലേക്ക് ഇഫക്ട് സ്വഭാവത്തിലുള്ള ശീതക്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി. മാച്ച് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റേഡിയത്തിന് സമീപം മഞ്ഞ് വീഴുന്നുണ്ടായിരുന്നു. നിരവധി സ്റ്റേഡിയങ്ങൾ മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞു.ന്യൂയോർക്കിലും പെൻസിൽവേനിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വടക്കൻ സമതല പ്രദേശങ്ങളിൽ ശരാശരി 10 മുതൽ 20 ഡിഗ്രി ഫാരൻഹീറ്റ് വരെ താപനില താണതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ യുഎസിൻ്റെ കിഴക്കൻ ഭാഗം തണുത്തുറയുമെന്നു കരുതുന്നു. ശരാശരിയേക്കാൾ 10 ഡിഗ്രി താഴെയാണ് ഇപ്പോഴത്തെ താപനില.പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ ശനിയാഴ്ച ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വടക്കുപടിഞ്ഞാറൻ എറി കൗണ്ടിയുടെ ചില ഭാഗങ്ങളിൽ ഏകദേശം 2 അടി (61 സെൻ്റീമീറ്റർ) മഞ്ഞുവീണിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വരെ ഇത്തരത്തിൽ കൂടുതൽ മഞ്ഞു വീഴ്ച്ച പ്രതീക്ഷിക്കുന്നു . എറി നഗരത്തിലെ മഞ്ഞുവീഴ്ച കാരണം, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സിറ്റി ഹാൾ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല .