പി പി ചെറിയാൻ
ഒാക‌്‌ലഹോമ : സംസ്ഥനത്ത് രണ്ടു പേരെ വധിച്ച കേസിലെ പ്രതി 41 കാരനായ മൈക്കൽ ഡിവെയ്ൻ സ്മിത്തിന്റെ വധശിക്ഷ മാരകമായ വിഷ മിശ്രിതം കുത്തിവച്ചു നടപ്പാക്കി.
2002 ഫെബ്രുവരി 22 ന് 40 വയസ്സുള്ള ജാനറ്റ് മൂറും 24 വയസ്സുകാരനായ സ്റ്റോർ ക്ലാർക്ക് ശരത് പുല്ലൂരും വെവ്വേറെ സംഭവങ്ങളിലാണ് വധിക്കപ്പെട്ടത്. അന്ന് 19 വയസ്സുള്ള സ്മിത്ത്, ഓക്ക് ഗ്രോവ് പോസ് എന്ന തെരുവ് സംഘത്തിലെ അംഗമായിരുന്നു. മൂറിനെ അവളുടെ അപ്പാർട്മെന്റിൽ വച്ചാണ് വധിച്ചത്. തുടർന്ന് സൗത്ത് ഒാക‌്‌ലഹോമ സിറ്റിയിലെ എ ആൻഡ് ഇസഡ് ഫുഡ് മാർട്ടിൽ സ്റ്റോർ ക്ലർക്കായ ശരത് പുല്ലൂരിനെ വെടിവച്ചു കൊല്ലുകയായിരുന്നു
വ്യാഴാഴ്ച രാവിലെ മക്അലെസ്റ്ററിലെ ഒാക‌്‌ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
മിടുക്കനായ ചെറുപ്പക്കാരനായിരുന്നു മരിച്ച ശരത്. പഠനത്തിനായാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വന്നത്.