Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാട്ടുതീ അണക്കാനായത് 18ഉം 35ഉം ശതമാനം മാത്രം, സ്ഥിതി രൂക്ഷമാക്കി കാറ്റ്; നാളെ സ്ഥിതി അതീവ...

കാട്ടുതീ അണക്കാനായത് 18ഉം 35ഉം ശതമാനം മാത്രം, സ്ഥിതി രൂക്ഷമാക്കി കാറ്റ്; നാളെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

ലോ​സ് ആ​ഞ്ജ​ല​സ്: അമേരിക്കയിലെ ലോസ്​ ആഞ്ജലസിൽ പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. വിവിധയിടങ്ങളിലായി കനത്ത നാശം വിതക്കുന്ന കാട്ടുതീകളിൽ എറ്റവും വലിയവയായ പലിസേഡ്സ് കാട്ടുതീ 18 ശതമാനവും ഈറ്റൺ കാട്ടുതീ 35 ശതമാനവും മാത്രമേ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുള്ളൂ. വരുംദിവസങ്ങളിൽ കാറ്റ് ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. പലയിടത്തും പുതിയ കാട്ടുതീകൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

വ്യാഴാഴ്ച ദക്ഷിണ കലിഫോർണിയ മേഖലയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീപ്പിടിത്ത സാധ്യത മേഖലകളിലെ താമസക്കാർ ഒഴിപ്പിക്കലിന് തയാറായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചാ​ര​ത്തി​ൽ​നി​ന്നും പൊ​ടി​യി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ വീ​ടി​ന​ക​ത്തു​ത​​ന്നെ ക​ഴി​യാ​ൻ ജനങ്ങ​ളോ​ട് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

തീയിൽപെട്ട് 25 പേർ മരിച്ചതായാണ് കണക്ക്. വീടുകൾ ഉൾപ്പെടെ 12,000 കെട്ടിടങ്ങളെ അഗ്നി വിഴുങ്ങി. ഏകദേശം 40,000 ഏക്കർ സ്ഥലത്താണ് നിലവിൽ തീ പടർന്നിരിക്കുന്നത്. ലോസ്​ ആഞ്ജലസിന്‍റെ പടിഞ്ഞാറൻ ഭാഗമായ പസിഫിക്​ പാലിസേഡ്​സ്​, ഈറ്റൺ പ്രദേശങ്ങളിലായി സാന്‍റാമോണിക്ക മലനിരകളിൽ ജനുവരി ഏഴിനാണ് കാട്ടുതീയുണ്ടായത്.

അ​​തി​നി​ടെ, നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്ഥാ​നാ​രോ​ഹ​ണ​ത്തി​നു​ശേ​ഷം ലോ​സ് ആ​ഞ്ജ​ല​സ് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യാ​ണ് ട്രം​പ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. കാ​ട്ടു​തീ തു​ട​ങ്ങി​യ​ത് മു​ത​ൽ ട്രം​പും കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സ​മും ത​മ്മി​ൽ വാ​ക്പോ​രി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. കാ​ര്യ​പ്രാ​പ്തി​യി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​ക്കാ​രാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, ട്രം​പ് തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​റും തി​രി​ച്ച​ടി​ച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com