ഒട്ടാവ: കാനഡയില്‍ പാര്‍ക്കിങ് തര്‍ക്കത്തെ തുടർന്ന് ഇന്ത്യന്‍ വംശജൻ യുവതിയെ ആക്രമിക്കുന്ന വീഡിയോ വൈറൽ. ഒന്റാറിയോയിലാണ് സംഭവം. കോസ്റ്റ്കോ ഔട്ട്ലെറ്റിന് പുറത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കമുണ്ടായത്. തുടർന്ന് സ്ത്രീയെ ഇയാൾ ആക്രമിക്കാൻ തുനിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു . ഈ ആക്രമണം ഓണ്‍ലൈനില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയപരമായി ചിലര്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സിഖ്കാരനായ പുരുഷനെ മനപ്പൂര്‍വ്വം സ്ത്രീകള്‍ പ്രകോപിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. ജീന്‍സും മഞ്ഞ തലപ്പാവും ധരിച്ച പുരുഷന്‍ കനേഡിയന്‍ യുവതിയോട് തര്‍ക്കിക്കുന്നിടത്തു നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. മറ്റൊരാള്‍ കാത്തിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലത്തേക്ക് സ്ത്രീ തെറ്റിച്ചു കയറി കാര്‍ കൊണ്ടിടുന്നതിനെക്കുറിച്ചാണ് തര്‍ക്കം ആരംഭിക്കുന്നത്. അദ്ദേഹം കുറച്ചു സമയമായി കാത്തിരിക്കുകയായിരുന്നുവെന്ന് പുരുഷന്‍ സ്ത്രിയോട് പറയുന്നുണ്ടായിരുന്നു. കനേഡിയന്‍ സ്ത്രീ ശാന്തയായി പ്രതികരിച്ചു. എന്നാൽ ഇയാൾ ആക്രമിക്കുകയായിരുന്നു.