വാഷിംഗ്ടണ്‍ : അധികാരത്തിലേറിയതിന്റെ അടുത്ത നിമിഷം മുതല്‍ അമേരിക്കന്‍ ഭരണ സംവിധാനങ്ങളെ ഉടച്ചുവാര്‍ത്തുകൊണ്ടിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ ‘ശുദ്ധീകരണത്തിന്റെ’ ഭാഗമായി പന്ത്രണ്ടിലധികം ഫെഡറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ ഒറ്റയടിയ്ക്ക് പിരിച്ചുവിട്ടു.
ഈ മാറ്റം ഊര്‍ജ്ജം, ആഭ്യന്തരം, പ്രതിരോധം, ഗതാഗതം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ഫെഡറല്‍ സര്‍ക്കാരിന്റെ വിശാലമായ ഒരു വിഭാഗത്തെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ പെട്ടന്നുള്ള ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ വെല്ലുവിളികള്‍ക്കും കാരണമായിട്ടുണ്ട്.പുതിയ ട്രംപ് ഭരണകൂടവുമായി യോജിച്ച് പോകാത്ത മുന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമമാണ് ഈ നീക്കമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.