
കുവൈത്ത് സിറ്റി: കുവൈത്തിൽ പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമിച്ച പ്രവാസിയെ പൊലീസ് അധികൃതർ പിടികൂടി. ജലീബ് അൽ ഷുയൂഖ് മേഖലയിൽ സുരക്ഷാ പരിശോധന നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. വൃത്തിയില്ലാത്ത പരിസരത്ത്, മുന്നിൽ ഒരു മേശയിട്ട് പഴകിയ ഭക്ഷണ സാധനങ്ങളും ശുചീകരണ സാമഗ്രികളും വിൽക്കുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതി അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്നയാളാണെന്നും ഏഷ്യൻ വംശജനാണെന്ന് വ്യക്തമായതായും അധികൃതർ പറഞ്ഞു.