
കീവ്: യുക്രെയിനിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി ജനവാസ കെട്ടിടങ്ങൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും കേടുപാടുണ്ട്. പോൾട്ടാവ, ഖാർക്കീവ്, സുമി എന്നിവിടങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ പുലർച്ചെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ ആറ് മേഖലകളിൽ നാശനഷ്ടമുണ്ടായെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഈ മാസം 24ന് മൂന്നു വർഷം തികയും.