
ന്യൂഡൽഹി: തലസ്ഥാന നഗരി തിരഞ്ഞെടുപ്പിന് ഒരുങ്ങവെ ഭരണകക്ഷിയായ എഎപിയേയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അമിത് ഷാ. ഡൽഹി സർക്കാർ കുംഭകോണങ്ങളിലും അഴിമതിയിലും പ്രവർത്തിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുകയാണെന്നും അമിത് ഷാ ആരോപിച്ചു. വോട്ടെടുപ്പിന് നാല് നാൾ ശേഷിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഭിപ്രായപ്രകടനം.
ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കെതിരെ വൻ തരംഗം ഉയർന്നത് കണ്ടാണ് ഞാൻ മുസ്തഫാബാദിലെത്തിയത്… 52 ആം ആദ്മി പാർട്ടി എംഎൽഎമാരിൽ 26 പേർക്കും ടിക്കറ്റ് നൽകാതിരുന്നത് ഡൽഹിയിൽ പാർട്ടി തോൽക്കുന്നുവെന്ന് അറിഞ്ഞതുകൊണ്ട് മാത്രമാണ്; അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.