കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച രാവിലെ വരെയും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. രാജ്യത്ത് തെക്കു കിഴക്കൻ കാറ്റിന്റെ സാന്നിധ്യം സജീവമാണെന്നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി ദൃശ്യപരതയും കുറയും. തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദരാർ അൽ അലി പറഞ്ഞു.
കുവൈത്തിൽ വ്യാഴാഴ്ച രാവിലെ വരെയും പൊടിക്കാറ്റിന് സാധ്യത
RELATED ARTICLES