റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. റിയാദിലും പരിസര പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദിന് പുറമെ ദർഇയ, ദുർമാ, മുസാഹമിയ, അഫീഫ്, ദവാദ്മി, അൽഖുവയ്യ, ശഖ്രാ, അൽഗാത്ത്, സുൽപി, മജ്മ, റുമാഹ്, റൈൻ, ഹുറൈമലാ, മറാത്ത്, ദിലം, ഹരീഖ്, ഖർജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് ആരും പോകരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
റിയാദിൽ മഴ മുന്നറിയിപ്പ്, ഞായറാഴ്ച വരെ സാദ്ധ്യത
RELATED ARTICLES